സ്വാദിഷ്ടമായ രസ്മലായി കേക്ക് ഇഷ്ടമാണോ? എങ്കില്‍ ഇങ്ങനൊന്ന് ഉണ്ടാക്കി നോക്കൂ..

മധുരം കഴിക്കാന്‍ ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ട വിഭവമാണ് രസ്മലായി. അതിന്റെ തേനൂറും സ്വാദ് ഇഷ്ടപ്പെടാത്തവര്‍ തന്നെ വളരെ ചുരുക്കമാണ്. രസ്മലായി കൊണ്ടുള്ള ഒരു കേക്ക് ഉണ്ടാക്കി നോക്കാം. വളരെ ടേസ്റ്റി ആയിട്ടുള്ള ഈ കേക്ക് എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കു..

രസ്മലായി കേക്കിന് ആദ്യം ഒരു വാനില കേക്ക് ഉണ്ടാക്കണം. അതിനു വേണ്ട ചേരുവകള്‍.

മുട്ട _ നാല്
പഞ്ചസാര _ഒരു കപ്പ്.
മൈദ_ ഒന്നര കപ്പ്.
ബേക്കിംഗ് പൗഡര്‍ _ ഒന്നര ടീസ്പൂണ്‍.
ഉപ്പ് _ഒരു നുള്ള്.
പാല്‍ _ മുക്കാല്‍ കപ്പ്
വനില എസന്‍സ് _ ഒരു ടീസ്പൂണ്‍.
ബദാം എസന്‍സ്_ അര ടീസ്പൂണ്‍.
എണ്ണ _ആറു ടേബിള്‍ സ്പൂണ്‍.

ഉണ്ടാക്കുന്ന വിധം.

മൈദയും ഉപ്പും ബേക്കിംഗ് പൗഡറും ഒന്നിച്ചരിച്ചെടുക്കുക. മുട്ടയും പഞ്ചസാരയും കട്ടിയാവുന്നത് വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് എണ്ണയും എസന്‍സും ചേര്‍ത്ത് ബീറ്റ് ചെയ്ത ശേഷം മൈദയും പാലും ഇടവിട്ട് ചേര്‍ത്ത് ഫോള്‍ഡ് ചെയ്‌തെടുക്കുക. പ്രീ ഹീറ്റഡ് അവ്‌നില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ മുപ്പത്തഞ്ച് മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. കേക്ക് നന്നായി തണുക്കാന്‍ അനുവദിക്കുക.

അപ്പോഴേക്കും കേക്ക് കുതിര്‍ക്കാന്‍ നമുക്കൊരു റബഡി തയ്യാറാക്കാം. അതിനു വേണ്ട ചേരുവകള്‍.

  • പാല്‍ ഒരു ലിറ്റര്‍.

  • പഞ്ചസാര അരക്കപ്പ്

  • കണ്ടന്‍സ്ഡ് മില്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍.

  • ഏലക്കാപ്പൊടി ഒരു നുള്ളു

  • കുങ്കുമപ്പൂവ് ഒരു നുള്ള്

  • നീളത്തിലരിഞ്ഞ ബദാം പിസ്ത ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം.

ഒരു പരന്ന അടി കട്ടിയുള്ള പാത്രത്തില്‍ പാലും പഞ്ചസാരയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.

തീ കുറച്ച് ചെറിയ തീയില്‍ ഇത് ഒന്നര കപ്പ് ആകുന്നത് വരെ വറ്റിച്ചെടുക്കുക.

ശേഷം ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും നുറുക്കിയ നട്‌സും കുങ്കുമപൂവും ഏലക്കാപ്പൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് കൂടി ഇളക്കി ഇറക്കുക. റബഡി തയ്യാര്‍. ഇതു തണുക്കാനായി മാറ്റിവയ്ക്കുക.

ഇനി രസ്മലായി ബോള്‍സ് ഉണ്ടാക്കാം. അതിനു വേണ്ട ചേരുവകള്‍.

പാല്‍പ്പൊടി ഒന്നരക്കപ്പ്.

പാല്‍ അഞ്ചു ടേബിള്‍സ്പൂണ്‍.

പഞ്ചസാര ആറ് ടേബിള്‍സ്പൂണ്‍.

ഉണ്ടാക്കുന്ന വിധം.

ചേരുവകള്‍ എല്ലാംകൂടി ഒരു നോണ്‍സ്റ്റിക് പാത്രത്തിലിട്ട് ചെറിയ തീയില്‍ ഇളക്കി അരികു വിട്ടു വരുന്ന പാകത്തില്‍ ഇറക്കുക. ഇത് ചെറുചൂടോടെ ചെറിയബോള്‍സ് ആക്കി വെക്കുക.
ഫ്രോസ്റ്റിങ്‌നായി രണ്ട് കപ്പ് വിപ്പിംഗ് ക്രീം ഒരല്പം മഞ്ഞക്കളര്‍ ചേര്‍ത്ത് നന്നായി അടിച്ചു വയ്ക്കുക.

ഇനി കേക്ക് അസംബിള്‍ ചെയ്യാം.

കേക്ക് നടുവേ മുറിക്കുക. ഓരോ ലെയറിലും നേരത്തെ ഉണ്ടാക്കി വെച്ച റബഡി ഒഴിച്ച് മീതെ വിപ്പിംഗ് ക്രീം തേച്ചു കേക്ക് കവര്‍ ചെയ്തു രസ്മലായി ബോള്‍സും അരിഞ്ഞ നട്‌സും വെച്ച് അലങ്കരിക്കാം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News