
ദത്ത് വിവാദത്തില്‍ കുഞ്ഞിനെ തട്ടിയെടുത്തതായി പരാതിയില്ല. അനുപമ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കുഞ്ഞിനെ തട്ടിയെടുത്തതായി പരാതിയില്ല. താത്കാലിക സംരക്ഷണത്തിന് മാതാപിതാക്കളെ ഏല്‍പ്പിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
അതേസമയം കുട്ടിയെ തട്ടിയെടുത്തു എന്നായിരുന്നു പേരൂര്‍ക്കട പൊലീസില്‍ അനുപമ നല്കിയ പരാതി. മാതാപിതാക്കള്‍ക്കെതിരെയായിരുന്നു അനുപമ പരാതി നല്‍കിയത്.
അതേസമയം കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ദത്ത് നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി അനുപമയുടെ പിതാവ് പി.എസ് ജയചന്ദ്രൻ രംഗത്തെത്തിയിരുന്നു. അനുപമയുടെയും ഭർത്താവിന്റെയും ആരോപണങ്ങൾക്കാണ് പി.എസ്. ജയചന്ദ്രന്റെ മറുപടി.
കുഞ്ഞിനെ മകളുടെ സമ്മതപ്രകാരമാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നും കുഞ്ഞിനെ കൈമാറുമ്പോൾ അവർ ഒപ്പമുണ്ടായിരുന്നെന്നും സിപിഐ എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ജയചന്ദ്രൻ ‘മാധ്യമ’ത്തിനോട് പറഞ്ഞു.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും വിവാഹത്തിന് മുമ്പ് അമ്മയായ മകളുള്ള ഏതൊരു അച്ഛനും ചെയ്യുന്നതെന്തോ, അതു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here