
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്.
‘അനുപമ ആറ് മാസങ്ങള്‍ക്ക് മുന്‍പ് പരാതി പറഞ്ഞപ്പോള്‍ എവിടെയായിരുന്നു മന്ത്രി വീണാ ജോര്‍ജ്? എവിടെയായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി?’ ഇങ്ങനെയായിരുന്നു വി ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യം.
എന്നാല്‍ ഇതിന് കിടിലന്‍ മറുപടിയാണ് മന്ത്രി പ്രതിപക്ഷ നേതാവിന് നല്‍കിയത്. ആറ് മാസം മുന്‍പ് എവിടെയാണെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം സംഭവം നടക്കുമ്പോള്‍ എംഎല്‍എ മാത്രമായിരുന്നു താന്‍ എന്നും മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി.
അതേസമയം അനുപമ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കുഞ്ഞിനെ തട്ടിയെടുത്തതായി പരാതിയില്ല. താത്കാലിക സംരക്ഷണത്തിന് മാതാപിതാക്കളെ ഏല്‍പ്പിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
കുട്ടിയെ തട്ടിയെടുത്തു എന്നായിരുന്നു പേരൂര്‍ക്കട പൊലീസില്‍ അനുപമ നല്‍കിയ പരാതി. മാതാപിതാക്കള്‍ക്കെതിരെയായിരുന്നു അനുപമ പരാതി നല്‍കിയിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here