എല്ലാവരുടെയും വീടുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. ഇലയിട്ട് തിളപ്പിച്ചും ഇല ചൂടാക്കി അതിന്റെ നീരെടുത്തും ഉപയോഗിക്കാവുന്നുതാണ്. അതുപോലെ തന്നെ ഈ കാലഘട്ടത്തില്‍ ജോലി തിരക്കിനിടയിലും മറ്റും പലരും നേരിടുന്ന ഒന്നാണ് മാനസിക സമ്മര്‍ദം അതില്ലാതാക്കാനും പനികൂര്‍ക്ക നീരിന് സാധിക്കുന്നു.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പനിക്കൂര്‍ക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.
സമ്മര്‍ദ്ദം കുറക്കുന്നു
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പനിക്കൂര്‍ക്ക. ഇത് മാനസികാരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് മടിക്കാതെ നമുക്ക് പനിക്കൂര്‍ക്ക ഉപയോഗിക്കാവുന്നതാണ്.
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്ന അവസ്ഥ പുരുഷന്മാരില് ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ക്യാന്‍സര്‍ കോശങ്ങള്‍ വളരാതെ പടരാതെ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു പലപ്പോഴും പനിക്കൂര്‍ക്ക. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മാത്രമല്ല സ്തനാര്‍ബുദത്തിന് പരിഹാരം കാണുന്നതിനും മികച്ചതാണ് പനിക്കൂര്‍ക്ക. അതുകൊണ്ട് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉത്തമമാണ് പനിക്കൂര്‍ക്ക എന്ന കാര്യം മറക്കരുത്.
ആര്‍ത്രൈറ്റിസ് പരിഹാരം
പലരേയും കീഴടക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് പലപ്പോഴും ആര്‍ത്രൈറ്റിസ്. ചെറുപ്പക്കാരിലും പ്രായമായവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക നീര്. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പനിക്കൂര്‍ക്ക നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്കുന്നു. അതുകൊണ്ട് ഒരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.
ദഹനത്തിന് നല്ലത്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക. ഇത് വയറിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് ഇത്തരം പ്രതിസന്ധികളാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്കയില. ഇത് പല ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ മൂലം വയറിന് അസ്വസ്ഥത ഉണ്ടാവുക. ഇതിനെല്ലാം പ്രതിവിധിയാണ് പലപ്പോഴും പനിക്കൂര്‍ക്ക. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു പനിക്കൂര്‍ക്ക.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. ഇത് കുട്ടികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്നത് കൊണ്ട് തന്നെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പനിക്കൂര്‍ക്കക്ക് കഴിയുന്നു. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ ഉണ്ടാവുന്നില്ല. ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിര്‍ന്നവരിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിന് പ്രധാന കാരണം പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു പനിക്കൂര്‍ക്ക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here