
പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ചൊവ്വാഴ്ച രാവിലെ പത്തു മുതൽ അപേക്ഷിക്കാം.
ആദ്യം അപേക്ഷിച്ചിട്ടും അലോട്ട്മെന്റിന് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും അവസരമൊരുക്കുന്നതിനാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് അപേക്ഷ പുതുക്കി നൽകുന്നതിനും അവസരമുണ്ട്. പുതിയ അപേക്ഷകളും പുതുക്കൽ അപേക്ഷകളും സമർപ്പിക്കാനുള്ള സമയ പരിധി ഈ മാസം 28 നു വൈകുന്നേരം അഞ്ചുവരെയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here