എസ്എഫ്ഐ ദില്ലി സംസ്ഥാന സമ്മേളനം ആരംഭിച്ചു

എസ്എഫ്ഐ ദില്ലി സംസ്ഥാന സമ്മേളനം ആരംഭിച്ചു. ദില്ലി സുർജിത് ഭവനിലെ രക്തസാക്ഷി അഭിമന്യു നഗറിൽ ആണ് സമ്മേളനം നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം രാജ്യ സഭാ അംഗം ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിൽ സംഘപരിവാർ ആശയങ്ങൾ പിടി മുറുക്കുമ്പോഴാണ് പതിനെട്ടാമത് എസ്എഫ്ഐ ദില്ലി സംസ്ഥാന സമ്മേളനം ദില്ലിയിൽ ആരംഭിക്കുന്നത്. ക്യാമ്പസുകളിൽ സംഘപരിവാർ സൃഷ്ടിക്കുന്ന വർഗീയ ചേരി തിരിവിനെ നേരിടുക എന്നതാണ് സംസ്ഥാന സമ്മേളനത്തിലൂടെ എസ്എഫ്ഐ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. ദില്ലിയിലെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥി പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമാകും. മുൻ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റും നിലവിൽ രാജ്യസഭാ എംപിയുമായ ഡോ. വി ശിവദാസൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അതേസമയം, സംഘടനാ തലത്തിൽ എസ്എഫ്ഐയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം എന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി പി സാനു പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ് എന്നും സാനു കൂട്ടി ചേർത്തു.

സുർജിത് ഭവനിലെ അഭിമന്യു നഗറിലാണ് ദില്ലി സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നത്. സമ്മേളന വേദിക്ക് മുൻപിൽ പതാക ഉയർത്തിയ പ്രവർത്തകർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ദില്ലിയിലെ വിവിധ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കേണ്ട വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങളെ കുറിച് സമ്മേളനം വരും ദിവസങ്ങളിൽ ചർച്ചകൾ നടത്തും. സംസ്ഥാന സമ്മേളന വേദിയിൽ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News