കോൺഗ്രസ് പി സി സി അധ്യക്ഷ യോഗം ഇന്ന്

കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടേയും പി സി സി അധ്യക്ഷൻമാരുടേയും യോഗം ഇന്ന് നടക്കും. രാവിലെ 10.30 ന് ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്താണ് യോഗം നടക്കുക .

അടുത്ത വർഷം പൂർത്തിയാക്കുന്ന സംഘടന തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായ മെമ്പർഷിപ്പ് ക്യാമ്പയിൻ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. നവംബറിൽ ക്യാമ്പയിൻ ആരംഭിക്കാൻ കഴിഞ്ഞ തവണ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചിരുന്നു.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരത്തെടുപ്പിന്റെ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. പഞ്ചാബിൽ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി സജീവമായിക്കഴിഞ്ഞു. പാർട്ടി നേതാക്കൾക്കുള്ള പരിശീലന പരിപാടികൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News