പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന് അനുശോചനമറിയിച്ച് മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ ക്ഷേത്രം പ്രധാനതന്ത്രി പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി കെ രാധാകൃഷ്ണൻ അനുശോചനം അറിയിച്ചു.

പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ച വിവരം വളരെ വേദനാജനകമാണ്. തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കൊവിഡ് കാലത്തും ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മുടക്കമില്ലാതെ അനുഷ്ഠാനങ്ങൾ സുഗമമായി നടത്തുന്ന കാര്യത്തിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here