ഡൽഹിയിൽ വീടിന് തീപിടിച്ചു: നാലു പേർ മരിച്ചു

ഡൽഹി ഓൾഡ് സീമാപുരിയിലെ കെട്ടിടത്തിനു തീപിടിച്ച് ഒരുകുടുംബത്തിലെ നാലുപേർ മരിച്ചു. ഇന്ന് പുലർച്ചെ നാലു മണിക്കാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. നാലു മൃതദേഹങ്ങളും ഇവിടെനിന്നു കണ്ടെടുത്തു. ശ്വാസംമുട്ടിയാണ് കുടുംബത്തിലെ നാല് പേർ മരിച്ചതെന്നാണ് അഗ്നിശമനസേനയുടെ വിശദീകരണം.

ഹൊറിലാൽ (58), റീന (55), ആഷു (24 ), രോഹിണി (18) എന്നിവരാണ് കൊല്ലപ്പെട്ടത്.അതേസമയം, കുടുംബത്തിലെ മറ്റൊരംഗം അക്ഷയ് (22) തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടു. നാല് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News