ദത്ത് വിഷയം; പരാതിക്കാരിക്കൊപ്പമാണ് സർക്കാർ; മന്ത്രി വീണാ ജോർജ്

ദത്ത് വിഷയത്തിൽ അനുപമയുടെ പരാതികൾ ഒന്നും സർക്കാർ അവഗണിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരാതിക്കാരിക്ക് ഒപ്പം ആണ് സർക്കാരെന്നും അമ്മയ്ക്ക് കുട്ടിയെ ലഭിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി സഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച തീരുമാനം ജുഡീഷ്യൽ സമിതിയാണ് എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വകുപ്പ് നടത്തിയ അന്വേഷണത്തിൽ ശിശുക്ഷേമ സമിതി നടപടിക്രമങ്ങൾ പാലിച്ചാണ് ദത്ത് നൽകിയതെന്നും ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം ശിശുക്ഷേമ വകുപ്പ് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പൊലീസിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. അനുപമയുടെ കുഞ്ഞാണെങ്കിൽ കുട്ടിയെ അനുപമയ്ക്ക് ലഭിക്കുമെന്നും ഇതൊരു രാഷ്ട്രീയ വിഷയമായി കാണേണ്ട സാഹചര്യമില്ല , അമ്മ വളർത്താൻ തയ്യാറാണെങ്കിൽ കുഞ്ഞിനെ അമ്മയ്ക്ക് തന്നെ ലഭിക്കുമെന്നും ഇക്കാര്യത്തിൽ സർക്കാരിന് ഒരു അവൃക്തതയുമില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News