സഞ്ചാരികളെ ആകർഷിക്കാൻ കോവളം ഒരുങ്ങുന്നു; മന്ത്രി മുഹമ്മദ് റിയാസ്

സഞ്ചാരികളെ ആകർഷിക്കാൻ കോവളം ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുമ്പോഴേക്കും കോവളം അതിൻ്റെ ആകർഷണീയത വീണ്ടെടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിദേശികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങളാണ് കോവളത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഈ സർക്കാർ അധികാരത്തിലേറിയ ഉടനെ മെയ് 26 ന് കോവളം സന്ദർശിച്ചിരുന്നു. കടലാക്രമണം കാരണം നടപ്പാതകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു. തുടർന്ന് കോവളം രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളും തീരസംരക്ഷണവും കാലതാമസമില്ലാതെ നടപ്പാക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
ജൂലൈ 26 ന് വീണ്ടും കോവളം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നു.

ഇതിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്‍റെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്. ഇതിൻ്റെ ഭാഗമായി പൊട്ടിപ്പൊളിഞ്ഞ നടപ്പാത പുതുക്കി പണിതിട്ടുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ നടപ്പാത ഭംഗിയായി പുതുക്കി പണിയാൻ നേതൃത്വം നൽകിയവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News