വ്യക്തിപരമായ അധിക്ഷേപം കെ മുരളീധരൻ ഒഴിവാക്കണമായിരുന്നു; മുഹമ്മദ് റിയാസ്

വ്യക്തിപരമായ അധിക്ഷേപം കെ മുരളീധരൻ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.രാഷ്ട്രീയ പ്രവർത്തനം ആശയപരമാണ്, വ്യക്തികൾ തമ്മിൽ ഉള്ള സംഘർഷം അല്ല . ഇക്കാര്യത്തിൽ ഓരോ രാഷ്ട്രീയ പ്രവർത്തകനും ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പ്രവർത്തകർ ചേർന്ന് പ്രവർത്തിക്കേണ്ട ഘട്ടത്തിൽ വ്യക്തിപരമായ അധിക്ഷേപം ബന്ധങ്ങൾക്ക് തടസമാകരുത്.ഇക്കാര്യം പാർട്ടികളുടെ മുൻ നിരയിൽ ഉളളവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുരളീധരൻ എം പി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത് കാണാൻ മേയർക്ക് നല്ല സൗന്ദര്യമുണ്ട് , പക്ഷേ വായിൽ നിന്ന് വരുന്നത് ഭരണി പാട്ടാണെന്നും അധിക്ഷേപിച്ചു.നഗരസഭയിലെ പ്രതിപക്ഷ പാർട്ടി സമരത്തിൽ പങ്കെടുക്കവെയാണ് മുരളീധരന്റെ പരാമർശം.

അതേസമയം, ആര്യ രാജേന്ദ്രൻ കെ മുരളീധരനെതിരെ പൊലീസിൽ പരാതി നൽകി. അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കേസെടുക്കണമെന്നാണ് ആവശ്യം. നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel