പണി പാളിന്നാ തോന്നുന്നേ!!! ഖേദം പ്രകടിപ്പിച്ച് രക്ഷപ്പെടാനൊരുങ്ങി കെ.മുരളീധരൻ

ആര്യക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ എം പി. ആര്യ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകിയതിന് തൊട്ട് പിന്നാലെയാണ് ഖേദ പ്രകടനാവുമായി മുരളീധരൻ രംഗത്തെത്തിയത്.തന്റെ പ്രസ്താവന മേയർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു

അധിക്ഷേപകരമായ പരാമർശവുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ എം.പിക്കെതിരെ ആര്യ പൊലീസിൽ പരാതി നൽകിയിരുന്നു . മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ആര്യാ രാജേന്ദ്രൻ പരാതി നൽകിയത്. കെ. മുരളീധരനെതിരെ കേസെടുക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ആര്യ രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസമാണ് കെ.മുരളീധരൻ വിവാദപരമായ പരാമർശം നടത്തിയത്. മേയർക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരന്റെ പരാമർശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News