സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾ കൂടി കെഎസ്ആർടിസി നിരത്തിൽ ഇറക്കും; മന്ത്രി ആൻ്റണി രാജു

സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾ കൂടി കെ.എസ്.ആർ.ടി.സി നിരത്തിൽ ഇറക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു നിയമസഭയിൽ. ഒരു ബസ്സിന്റെ 25 % കപ്പാസിറ്റി വിദ്യാർത്ഥികൾക്കായി മാറ്റിവെക്കും. സ്കൂൾ ബസ്സുകൾക്ക് രണ്ടുവർഷത്തെ ടാക്സ് ഒഴിവാക്കിയ ഉത്തരവ് ഉടൻ പുറത്ത് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ ഒന്നിന് സ്കൂളുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് സർക്കാർ പ്രോട്ടോകോൾ തയ്യാറാക്കി.

കുട്ടികളെ കൊണ്ടുപോകുന്ന ബസിനുള്ളിൽ തെർമ്മൽ സ്കാനർ, സാനിറ്റെസർ ഉണ്ടായിരിക്കണമെന്ന് ആന്റണി രാജു പറഞ്ഞു. സ്കൂൾ വാഹനങ്ങളുടെ കഴിഞ്ഞ രണ്ട് വർഷത്തെ നികുതി പണം ഒഴിവാക്കിയിട്ടുണ്ടെന്നും എന്നാൽ ഇതുസംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News