നിന്നില്‍ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്; മകന് ആശംസകളുമായി മാധവന്‍

നീന്തല്‍ ചാമ്പ്യന്‍ ഷിപ്പില്‍ ബസവനഗുഡി അക്വാട്ടിക് സെന്ററില്‍ നടന്ന മത്സരത്തില്‍മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍, 1500 ഫ്രീസ്‌റ്റൈല്‍ നീന്തല്‍, 4×100 ഫ്രീസ്‌റ്റൈല്‍ റിലേ, 4×200 ഫ്രീസ്‌റ്റൈല്‍ റിലേ ഇനങ്ങളില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ മകന് അഭിനന്ദനവുമായി നടന്‍ മാധവന്‍.

മാധവന്റെ മകന്‍ വേദാന്ത് മഹാരാഷ്ട്രക്ക് വേണ്ടി ഏഴ് മെഡലുകളാണ് നേടിയത്. നാല് വെള്ളിയും മൂന്ന് വെങ്കലവും ഈ പതിനാറുകാരന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍ ഇനങ്ങളില്‍ വേദാന്ത് വെങ്കല മെഡലുകള്‍ നേടിയതായും ദി ബ്രിഡ്ജ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെ തുടര്‍ന്ന് മകന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. നീന്തലിലുള്ള മകന്റെ കഴിവിനെ കുറിച്ച് മുന്‍പും മാധവന്‍ പല അവസരങ്ങളിലും സംസാരിച്ചിട്ടുണ്ട്.

മകനെ സംബന്ധിച്ച് എപ്പോഴും പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാന്നിധ്യം കൂടിയാണ് മാധവന്‍ എന്ന അച്ഛന്‍. ഈ വര്‍ഷമാദ്യം മകന്റെ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ടീമിനൊപ്പമുള്ള ചിത്രവും മാധവന്‍ പങ്കു വെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News