കണ്ണൂര്‍ നിക്ഷേപ തട്ടിപ്പ്; ലീഗ് നേതാവ് ടി കെ നൗഷാദ് പിടിയിൽ

കണ്ണൂരിലെ നിക്ഷേപ തട്ടിപ്പിൽ പ്രതിയായ ലീഗ് നേതാവ് പിടിയിൽ. ടി കെ നൗഷാദ് ആണ് അറസ്റ്റിലായത്. കണ്ണൂർ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്ത്. ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇദ്ദേഹം കണ്ണൂരിൽ എത്തിയത്.

അതേസമയം കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട് .നിക്ഷേപ തുകയും ലാഭവിഹിതവും തിരിച്ചു നൽകാമെന്ന് മുദ്ര പത്രത്തിൽ കരാറുണ്ടാക്കി നൽകിയാണ് കെ പി നൗഷാദ് തട്ടിപ്പ് നടത്തിയത്.നിക്ഷേപ തട്ടിപ്പിന്റെ കൂടുതൽ തെളിവുകൾ കൈരളി ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു.

നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിയ മുസ്ലീം ലീഗ് പുഴാതി മേഖല പ്രസിഡന്റ് കെ പി നൗഷാദിനെതിരെ കൂടുതൽ പരാതികൾ കണ്ണൂർ ടൗൺ പൊലീസിന് ലഭിച്ചു.ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് പലരിൽ നിന്നായി പണം തട്ടിയത്.

മുസ്ലീം ലീഗ് ഭാരവാഹി സ്ഥാനം ഉപയോഗിച്ച് നിക്ഷേപകരുടെ വിശ്വാസം ആർജ്ജിച്ചു.നിക്ഷേപ തുകയും ലാഭ വിഹിതവും തിരികെ നൽകുമെന്ന് മുദ്ര കരാറും എഴുതി നൽകി.നിക്ഷേപകർക്ക് ബ്ലാങ്ക് ചെക്കും നൽകി.പഴയ സ്വർണ്ണം നൽകിയാൽ 11 മാസത്തിന് ശേഷം പണിക്കൂലി ഇല്ലാതെ പുതിയ സ്വർണ്ണം നൽകാം എന്ന വാഗ്ദാനത്തിൽ സ്വർണ്ണവും കൈക്കലാക്കി.

പതിമൂന്ന് പരാതികളാണ് ഇതുവരെ കണ്ണൂർ ടൌൺ പൊലീസിൽ ലഭിച്ചത്.അൻപതിൽ അധികം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.ഒളിവിൽ പോയ ലീഗ് നേതാവ് കെ പി നൗഷാദിനായി പൊലിസ് തിരച്ചിൽ ഊർജിതമാക്കി.വിദേശത്തേക്ക് കടന്നു എന്ന സംശയത്തിൽ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here