കുട്ടികള്‍ മരിക്കാന്‍ പോകുകയാണ്, ജനങ്ങള്‍ പട്ടിണിയിലാവും: ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വസ്തുതകളാണ് ഐക്യരാഷ്ട്രസംഘടന പുറത്തുകൊണ്ടുവരുന്നത്. അഫ്ഗാന്‍ ഭക്ഷണകാര്യത്തില്‍ നേരിടുന്നത് വലിയ ഭീഷണിയാണെന്നും പതിവില്‍ നിന്ന് വിപരീതമായി ഗ്രാമപ്രദേശങ്ങളിലേതിന് പുറമെ നഗരപ്രദേശങ്ങളിലെ ജനങ്ങളും പ്രതിസന്ധിയിലാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പ് നല്‍കി.

ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കും. അഫ്ഗാനിലെ 3.9 കോടിയോളം വരുന്ന ജനസംഖ്യയില്‍ 22.8 മില്യണ്‍ ജനങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണെന്നും പട്ടിണിയിലേയ്ക്ക് അടുക്കുകയാണ്.

തടഞ്ഞുവെച്ചിരിക്കുന്ന ഫണ്ടുകളെല്ലാം മനുഷ്യത്വപരമായ ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കണമെന്ന് യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലി റോയിട്ടേഴ്സിനോട് പറഞ്ഞു. ”കുട്ടികള്‍ മരിക്കാന്‍ പോകുകയാണ്. ജനങ്ങള്‍ പട്ടിണിയിലാവും. കാര്യങ്ങള്‍ മോശമാകുകയാണ്,” ഡേവിഡ് ബീസ്ലി പറഞ്ഞു.

ഡിസംബര്‍ വരെ അഫ്ഗാനെ സഹായിക്കാന്‍ വേണ്ട നടപടികള്‍ ഇപ്പോള്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം നേരിട്ട് സ്വീകരിക്കുകയാണ്. ഫണ്ടിന്റെ അഭാവവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് അഫ്ഗാന്‍ നേരിടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോള്‍ രാജ്യത്തെ സമ്പത്ത് വ്യവസ്ഥ അതിനേക്കാള്‍ വേഗത്തിലാണ് തകരുന്നത്.

അഫ്ഗാനില്‍ ഭക്ഷ്യക്ഷാമം നേരിടുന്ന 23 മില്യണോളം വരുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ മാസം 220 മില്യണ്‍ ഡോളറാണ് യു.എന്നിന്റെ ഭക്ഷ്യ ഏജന്‍സിക്ക് ആവശ്യമായുള്ളത്. വികസനകാര്യങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ഫണ്ട് അഫ്ഗാനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ഉപയോഗിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News