ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം; രാജ്യത്തിന് വീണ്ടും മാതൃകയായി കേരളം

ആരോഗ്യ മേഖലയിലെ മെച്ചപ്പെട്ട പ്രകടനത്തിൽ രാജ്യത്തിന് വീണ്ടും മാതൃകയായി മാറുകയാണ് കേരളം.

സമൂഹത്തിലെ പൊതു ആരോഗ്യസ്ഥിതിയെ നിർണയിക്കുന്നതിനുള്ള പ്രധാനപ്പെട്ട അളവുകോലുകളിൽ ഒന്നായി ശിശുമരണനിരക്കിൽ ഇന്ത്യയിൽ ഏറ്റവും മികച്ചു നിൽക്കുന്ന സംസ്ഥാനമായി കേരളം.

കഴിഞ്ഞദിവസം പുറത്തുവന്ന എസ് ആർ എസ് കണക്ക് പ്രകാരം കേരളത്തിന്റെ ശിശുമരണനിരക്ക് വികസിത രാജ്യമായ അമേരിക്കയ്ക്കൊപ്പമാണ്.1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഒരു വർഷത്തിനുള്ളിൽ എത്ര കുഞ്ഞുങ്ങൾ മരണപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ശിശുമരണനിരക്ക് നിർണയിക്കുന്നത്.

കേരളത്തിൽ 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ വർഷത്തിൽ 6 ശിശുമരണം മാത്രമാണ് നടക്കുന്നത്. അതേസമയം, രാജ്യത്തെ ഏറ്റവും മോശപ്പെട്ട സംസ്ഥാനം മധ്യപ്രദേശാണ്. യമൻ, സുഡാൻ പോലുള്ള രാജ്യങ്ങൾക്ക് പിന്നിലാണ് മധ്യപ്രദേശിലെ ശിശു മരണ നിരക്ക്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആരോഗ്യ മേഖല മെച്ചപ്പെട്ടുവെന്ന തരത്തിൽ പ്രചരണങ്ങൾ നടത്തുന്ന ഉത്തർപ്രദേശ് ശിശുമരണ നിരക്കിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്.

വർഷത്തിൽ 41 കുഞ്ഞുങ്ങൾ ആണ് ഉത്തർപ്രദേശിൽ  മരിക്കുന്നത്. എസ് ആർ എസ്‌ സർവ്വേയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച അവസാന മൂന്ന് സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.
ഇന്ത്യയിലെ ദേശീയ ശരാശരി പാകിസ്ഥാനെ അപേക്ഷിച്ച് ഭേദമാണെങ്കിലും അയൽ രാജ്യങ്ങളായ ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലാണ്.

എന്നാൽ ഇന്ത്യയുടെ ശിശുമരണനിരക്കും 50ൽ നിന്ന് 30 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയിൽ 50 കുഞ്ഞുങ്ങൾ മരിച്ചിടത്താണ് ഇപ്പോൾ 30 ആയി കുറഞ്ഞിരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ശിശു മരണ നിരക്ക് പന്ത്രണ്ടിൽ നിന്ന് ആറായി കുറഞ്ഞു . സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം കൂടിയാണ് എസ് ആർ എസ്‌ സർവ്വേ ഫലം വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News