അസമിൽ 8 കോടി രൂപയുടെ ഹെറോയിൻ പിടികൂടി; 2 പേർ അറസ്റ്റിൽ

അസമിൽ 8 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. കർബി നാഗോൺ ജില്ലകളിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ 2 പേർ പിടിയിലായി.

കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ ചിലർ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 കോടിയുടെ ഹെറോയിൻ പിടികൂടിയത്. മയക്കുമരുന്നുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു.

തുടർന്ന് പൊലീസും തിരിച്ച് വെടിവെച്ചു. വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്നും 7.65 എം എം പിസ്റ്റളും 20 വെടിയുണ്ടകളും കണ്ടെടുത്തു. ബാക്കിയുള്ളവരെ പിടികൂടാൻ തിരച്ചിൽ തുടരുകയാണ്. രണ്ട് പേർ നാഗാലാൻഡിലേക്ക് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News