കോവാക്‌സിൻ അംഗീകരിക്കണമോ? ; ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നറിയാം

ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിര്‍ണായക യോഗം ഇന്നു നടക്കും.

പഠന വിവരങ്ങള്‍ ഇനിയും കിട്ടാനുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ യോഗത്തില്‍ അംഗീകാരം നല്‍കാതിരുന്നത്. എന്നാൽ ഇത്തവണ മതിയായ രേഖകളെല്ലാം സമര്‍പ്പിച്ചതായി ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു.

അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ്​ ബാധിതരുടെ എണ്ണം എട്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് . 24 മണിക്കൂറിനിടെ 12,428 പേർക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. 356 മരണം റിപ്പോർട്ട്​ ചെയ്​തു. 1,63,816 പേരാണ്​ രാജ്യത്ത്​ കൊവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News