ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്ന നിയമത്തിൻ്റെ കരട് രേഖ കേന്ദ്രസർക്കാർ പുറത്തിറക്കി.

9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ ശരിയായ പാകത്തിലുള്ള ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറയുന്നു.

കുട്ടികളെയും വെച്ച് ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ അധികമാകാൻ പാടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിർദേശങ്ങൾ എന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന നാലുവയസിൽ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെൽറ്റുമായി ബന്ധിപ്പിക്കാൻ കരട് രേഖ നിർദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News