സൂരജ് തന്നെ ചതിക്കുകയായിരുന്നു; പാമ്പ് പിടുത്തകാരന്‍ സുരേഷ് കൈരളി ന്യൂസിനോട്

ഉത്രാകേസിൽ കുറ്റവിനുക്തനായ ചാവരികാവ് സുരേഷ് കൈരളി ന്യൂസിനോട്.തന്നേയും സമൂഹത്തേയും പ്രതി സൂരജ് ചതിക്കുകയായിരുന്നു. സൂരജിന് അനുകൂലമായി മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്നും കേസിലെ രണ്ടാം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയുമായ പാമ്പ് പിടുത്തകാരന്‍ സുരേഷ്.

തന്നേയും തന്റെ കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണി മുഴക്കി. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും സുരേഷ് കൈരളി ന്യൂസിനോട് പറഞ്ഞു. സംഭവിച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്നും സുരേഷ് പറഞ്ഞു.

ഉത്രയുടെ കൊലപാതക കേസ്സില്‍ സുരേഷിനെ കുറ്റവിമുക്തനാക്കിയിരുന്നു. പാമ്പിനെ പിടിച്ചതിനും സൂക്ഷിച്ചതിനും വിൽപന നടത്തിയതിനും വനംവകുപ്പ് ചുമത്തിയ കേസ്സുകളില്‍ സുരേഷിന് കഴിഞ്ഞ ദിവസം പുനലൂര്‍ ഒന്നാംക്ലാസ്സ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News