വെള്ളത്തിന് മുകളിലൂടെ സൈക്കിളോടിച്ച് പൃഥ്വി; വൈറലായി വീഡിയോ

മലയാളികളുടെ ഇഷ്ട നായകനാണ് പൃഥ്വിരാജ്. സോഷ്യല്‍മീഡിയയിലും താരം എപ്പോഴും ആക്ടീവാണ്. ഇപ്പോള്‍ താരത്തിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.

തന്റെ ആദ്യ റീല്‍ ശ്രമങ്ങളില്‍ ഒന്നാണ് സുപ്രിയ ആരാധകരുമായി പങ്കുവച്ചത്. വളരെ ആകര്‍ഷകമായൊരിടത്ത് വെള്ളത്തിനു മുകളിലുള്ള കോട്ടേജുകള്‍ക്കിടയിലൂടെ സൈക്കിളിംഗ് ചെയ്ത് പോകുന്ന പൃഥ്വിയെയാണ് റീലില്‍ കാണാന്‍ കഴിയുക.

നിമിഷ നേരംകൊണ്ട് തന്നെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വറൈലാവുകയും വീഡിയോ ആരാഘകര്‍ ഏറ്റെടുത്തും കഴിഞ്ഞും. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി വരുന്നത്.

വീഡിയോയ്ക്ക് താഴെ ‘ദേ രാജുവേട്ടന്‍ കടല്‍ കാണാന്‍ പോണൂ’ എന്ന തരത്തിലുള്ള കമന്റുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here