കൊടകര കുഴൽപ്പണക്കേസ്; ധർമരാജന്റെ ഹർജി കോടതി തള്ളി

കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് കണ്ടെടുത്ത പണം വിട്ടുകിട്ടണം എന്ന ആവശ്യപ്പെട്ടുള്ള ധർമ്മരാജന്റെ ഹർജി തള്ളി. ഇരിഞ്ഞാലക്കുട മജിസ്ട്രേറ്റ് കോടതി ആണ് ഹർജി തള്ളിയത്.

നഷ്‌ടപ്പെട്ട മൂന്നരകോടിയിൽ പൊലീസ്‌ കണ്ടെടുത്ത ഒന്നേക്കാൽ കോടി രൂപ തിരിച്ചു നൽകണമെന്നായിരുന്നു ധർമ്മരാജന്റെ ആവശ്യം. എന്നാൽ പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് കഴിഞ്ഞില്ല.

അതേസമയം, കേസിൽ ആദായ നികുതി വകുപ്പിന്റെയോ എൻഫോഴ്‌സ്‌മെൻറിന്റേയോ അന്വേഷണം കഴിയാതെ പണം തിരിച്ചുകൊടുക്കരുതെന്ന്‌ പൊലീസ്‌ റിപ്പോർട്ട്‌ നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News