അട്ടക്കുളങ്ങരയിൽ പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ മർദിച്ചു

തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നഗരമധ്യത്തിൽ പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമം. പെൺകുട്ടിയെ ആക്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് മർദിച്ചു.

രണ്ട് പെൺകുട്ടികൾ റോഡിലൂടെ നടക്കുകയായിരുന്നു. അതിനിടെയാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് നാട്ടുകാരിടപെട്ടാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി.

ഇയാൾക്ക് മാനസിക പ്രശ്‌നം ഉള്ളതായും സംശയിക്കുന്നുണ്ട്.പരുക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News