പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും മയക്കുമരുന്ന് പിടിച്ചു

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും മയക്കുമരുന്ന് പിടിച്ചു. ആസാമിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നാണ് 20ഗ്രാം ബ്രൗൺഷുഗറും, അര കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് മലയാളി യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

റൂറൽ എസ് പി – കെ  കാർത്തിക് ഐ പി എസിനു  ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ആസാമിൽ നിന്നും അങ്കമാലി വഴി പെരുമ്പാവൂരിൽ എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ്സ് പൊലീസ് പരിശോധിച്ചത്.

വാഹനത്തിൽ നിന്നും 20ഗ്രാം ബ്രൗൺഷുഗറും, അര കിലോയിലധികം കഞ്ചാവും കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന 50 യാത്രക്കാരിൽ 3 പേർ മാത്രമാണ് മലയാളികളായി ഉണ്ടായിരുന്നത്. വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് ബസ്സിലുണ്ടായിരുന്ന മലയാളികൾ. കോതമംഗംലം നെല്ലിക്കുഴി സ്വദേശി അമീർ, അയിരുർപാടം സ്വദേശി സച്ചു, നെല്ലിക്കുഴി സ്വദേശി സുധീർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെത്തടുത്തു.

ഇതിനിടെ വാഹനം ഓടിച്ചിരുന്ന നോർത്ത് പറവൂർ സ്വദേശി മഹേഷ് മദ്യപിച്ചാണ് വാഹനം ഓടിച്ചെതെന്നും പൊലീസ് കണ്ടെത്തി. ഇയാളുടെ പക്കൽ നിന്നും കർണ്ണാടകയിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബാഗ് പൈപ്പർ മദ്യക്കുപ്പിയും പിടിച്ചെടുത്തു. വാഹനം മറ്റ് തുടർ നടപടികൾക്കായി യാത്രക്കാരുൾപ്പെടെ പൊലീസ് സംരക്ഷണത്തിൽ പിടിച്ചു വച്ചു.

ബ്രൗൺഷുഗറും കഞ്ചാവും കൊണ്ടുവന്നതാര് എന്നത് കണ്ടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു . ദിനംപ്രതി പെരുമ്പാവൂരിൻ്റെ വിവിധ പ്രദേശങ്ങളിലേക്കായി ഇതര സംസ്ഥാന തൊഴിലാളികളുമായി നിരവധി ടൂറിസ്റ്റ് ബസ്സുകൾ എത്തുന്നുണ്ട്. കൊവിഡും ലോക് ഡൗണും മൂലം പല സംസ്ഥാനങ്ങളിലും കാര്യമായ പരിശോധനകൾ നടക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ പെരുമ്പാവൂരിലേക്ക് വരുന്ന വാഹനങ്ങൾ സംസ്ഥാന അതിർത്തിയിൽ പോലും പരിശോധക്ക് വിധേയമാക്കാറില്ല.

സമാന രീതിയിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും വലിയ അളവിൽ കഞ്ചാവ് പിടികൂടിയത് അടുത്തിടെയാണ്. ഒരു വർഷത്തിലധികമായി ഇത്തരം ബസുകളിൽ ലഹരി പദാർത്ഥങ്ങൾ കൊണ്ടുവരുന്നതായി നർക്കോട്ടിക് സെല്ലിനും, പൊലീസിനും വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ കൂടി ഭാഗമായാണ് ഡാൻസാഫ് ടീമും, പൊലിസും പരിശോധന ആരംഭിച്ചത്.

വാഹനം പരിശോധിക്കാൻ ഡ്രൈവർ സമ്മതിക്കാതിരുന്നതും ദുരൂഹത വർധിച്ചു. മദ്യലഹരിയിലാണ് ഇയാൾ പൊലീസിനു നേരേ തിരിഞ്ഞത്.

ആലുവ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി സക്കറിയ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്  ടീമും പെരുമ്പാവൂർ പൊലീസും സംയുക്തമായാണ് പരിശോധന നടന്നിയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News