വയനാട്ടില്‍ മാവോവാദി കീഴടങ്ങി

വയനാട്ടില്‍ മാവോവാദി കീഴടങ്ങിയതായി ഐ.ജി അശോക് യാദവ്. 7 വര്‍ഷമായി മാവോവാദി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമു എന്ന ലിജേഷ് (37) ആണ് കീഴടങ്ങിയത്.

കേരള സര്‍ക്കാരിന്റെ കീഴടങ്ങല്‍ നയപ്രകാരമാണ് ലിജേഷ് കീഴടങ്ങിയത്. പുല്‍പ്പള്ളി അമരക്കുനി സ്വദേശിയായ ലിജേഷ് കേരളത്തിലും കര്‍ണാടകയിലും ആന്ധ്രയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കബനീ ദളത്തിന്റെ ഡപ്യൂട്ടി കമാന്‍ഡന്റ് ആയിരുന്നു ലിജേഷ്.

പുനരധിവാസ പദ്ധതി പ്രകാരമുള്ള കേരളത്തിലെ ആദ്യ കീഴടങ്ങലാണ് ഇത്. ഇദ്ദേഹത്തിന്റെ ഭാര്യ കവിത ഇപ്പോഴും മാവോയിസ്റ്റായി പ്രവര്‍ത്തിച്ച് വരികയാണ്.ഇന്നലെ രാത്രി വയനാട് ജില്ലാ പൊലീസ് മേധാവി മുമ്പാകെയാണ് ഇദ്ദേഹം കീഴടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News