സിനിമാവ്യവസായത്തെ സഹായിക്കുന്ന സമീപനം സ്വീകരിക്കുനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്: സജി ചെറിയാന്‍

കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കുന്നതിന് സംസ്ഥാന ഗവണ്മെന്റ് തീരുമാനിക്കുകയും അതിനായുള്ള നിബന്ധനകളും നിര്‍ദ്ദേശങ്ങളും തീയേറ്റര്‍ ഉടമകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നുവെന്ന് ഫിഷറീസ്,
സാംസ്കാരിക, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍

ഇതിന്റെ പശ്ചാത്തലത്തില്‍, പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ട് തീയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്നും ചില അഭ്യര്‍ഥനകള്‍ ഉയര്‍ന്നു വരികയും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തീയേറ്റര്‍ സംഘടനാഭാരവാഹികളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ഈ യോഗത്തിലെ ഉയര്‍ന്നുവന്ന അഭ്യര്‍ഥനകളും നിര്‍ദേശങ്ങളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. സംഘടനകള്‍ മുന്നോട്ട് വെച്ച എല്ലാ നിര്‍ദേശങ്ങളും സംബന്ധിച്ച് അനുഭാവപൂര്‍ണമായ സമീപനമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ്വീകരിച്ചത്.

ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ നാലുവകുപ്പുകളുമായി ബന്ധപ്പെട്ട് മാത്രമേ ഈ വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ വകുപ്പ് മന്ത്രിമാരെക്കൂടെ പങ്കെടുപ്പിച്ചു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു യോഗം ചേരുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

എത്രയും വേഗം ഈ യോഗം നടത്തി സിനിമാവ്യവസായത്തെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും സഹായിക്കുന്ന സമീപനം സ്വീകരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ തീരുമാനങ്ങള്‍ മന്ത്രിതലയോഗത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News