ഐശ്വര്യ ലക്ഷ്മി ഇനി വേറെ ലെവല്‍; തിളങ്ങുക ആര്യയുടെ നായികയായി

മലയാളത്തിന് പുറമേ തമിഴിലും സജീവമാകാനൊരുങ്ങുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ആര്യ നായകനാകുന്ന പുതിയ ചിത്രത്തിലും ഐശ്വര്യ ലക്ഷ്മിയാണ് നായിക. അതേസമയം പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല.

ആര്യ നായകനാകുന്ന തമിഴ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം എന്തായിരിക്കും എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിമ്രാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

ശക്തി രാജന്റെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് ആര്യയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ടെഡിയെന്ന സയന്‍ ഫിക്ഷന്‍ ചിത്രത്തിനാണ് ഇതിനു മുമ്പ് ശക്തിരാജനും ആര്യയും ഒന്നിച്ചത്.

ശക്തി രാജന്റെ ആര്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ടെഡിയെ പോലെ പുതിയ ചിത്രവും സയന്‍സ് ഫിക്ഷനായിരിക്കും. മലേഷ്യ, ചെന്നൈ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഡി ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here