ഉമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രമായ ഉമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹിന്ദിയില്‍ ആണ് ഉമയെന്ന ചിത്രം എത്തുക. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ടൈറ്റില്‍ കഥാപാത്രമായിട്ട് ആണ് ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അവിശേക് ഘോഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ടിന്നു ആനന്ദ്, മേഘ്‌ന മാലിക്, ഹര്‍ഷ ഛായ, ഗൗരവ് ശര്‍മ, ശ്രിസ്വര, അയോഷി, കിയാന്‍ ശര്‍മ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഉമയില്‍ കാജല്‍ അഗര്‍വാളിന് ഒപ്പം അഭിനയിക്കുന്നു.

കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തിന്റെ കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ടതാഗത ആണ് ഉമയെന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News