ആര്യൻ ഖാന്​ ഇന്നും​ ജാമ്യമില്ല; വാദം നാളെയും തുടരും

ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടി കേസിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാന് ഇന്നും​ ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയിൽ ബോംബെ ഹൈക്കോടതിൽ നാളെയും വാദം തുടരും. നാളെ ഉച്ചക്ക്​ 2.30നായിരിക്കും ഇനി കോടതി വാദം പുനഃരാരംഭിക്കുക.

നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ തൻറെ വാട്​സ്​ആപ്​ ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന്​ ആര്യൻ ഖാൻ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യൻ പറഞ്ഞു.

ആര്യൻ ഖാൻറെ ജുഡീഷ്യൽ കസ്റ്റഡി ഒക്​ടോബർ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ്​ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്​. ആര്യൻ ഖാൻ സ്​ഥിരമായി മയക്കുമരുന്ന്​ ഉപയോഗിക്കു​ന്നുവെന്നും മയക്കുമരുന്ന്​ വിതരണക്കാരുമായി ബന്ധം പുലർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി​ ആര്യന്​ ജാമ്യം നിഷേധിച്ചത്​.

ആര്യൻറെ സുഹൃത്തായ ബോളിവുഡ്​ താരം അനന്യ പാണ്ഡെയെ കഴിഞ്ഞ ദിവസങ്ങളിൽ എൻ.സി.ബി ചോദ്യം ചെയ്​തിരുന്നു. ആര്യൻ ഖാൻറെ ഫോണിലെ രണ്ടുവർഷം പഴക്കമുള്ള വാട്​സ്​ആപ്​ ചാറ്റിൻറെ അടിസ്​ഥാനത്തിലാണ്​ 22കാരിയായ അനന്യയെ എൻ.സി.ബി ചോദ്യം ചെയ്​തത്​. തിങ്കളാഴ്ചയും ചോദ്യം ചെയ്യാനായി അനന്യയെ വിളിപ്പിച്ചെങ്കിലും ഇവർ എത്തിയില്ല. ആരോപണങ്ങൾ അടിസ്​ഥാന രഹിതാമാണെന്നായിരുന്നു അനന്യയുടെ പ്രതികരണം.

ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ഒക്​ടോബർ മൂന്നിനാണ്​ ആര്യൻ ഖാനെ അറസ്റ്റ്​ ചെയ്​തത്​. ആര്യൻറെ സുഹൃത്തുക്കളായ അർബാസ് മർചൻറ്, മുൺമുൺ ധമേച്ച എന്നിവരും പിടിയിലായിരുന്നു. നിലവിൽ ആർതർ റോഡ്​ ജയിലിലാണ്​ ആര്യനും സുഹൃത്തുക്കളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News