മുല്ലപ്പെരിയാര്‍; ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് കേരളം

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് കേരളം. ഉന്നത സമിതി യോഗത്തിലാണ് കേരളം ഈ ആവശ്യം മുന്നോട്ടുവച്ചത്. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന 2018ലെ സുപ്രീംകോടതി നിർദ്ദേശം കേരളം ചൂണ്ടിക്കാട്ടി.

ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന തമിഴ്നാടിൻ്റെ ആവശ്യം ഇന്ന് തള്ളി.കേരള അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് ഐഎഎസ്, തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കേന്ദ്ര ജല കമ്മീഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജുമാണ് യോഗത്തിൽ പങ്കെടുത്തത്.

പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണം എന്ന് ആവശ്യപ്പെട്ട കേരളം സുപ്രീംകോടതി നിർദ്ദേശം ചൂണ്ടിക്കാട്ടി. അന്നത്തെ അവസ്ഥയല്ല ഇന്ന്. തുലാവർഷം ആരംഭിക്കാനിരിക്കുന്നേയുള്ളൂ.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് വർധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ ഉണ്ടായാൽ വെള്ളം ഒഴുകിയെത്തുക ഇടുക്കി ഡാമിലാണ്. നിലവിലെ സാഹചര്യത്തിൽ ഇടുക്കിക്ക് അത് ഉൾക്കൊള്ളാനാവില്ല എന്ന് കേരളം അറിയിച്ചു. പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News