ആർ ജെ സൂരജിനെ തള്ളിപ്പറഞ്ഞ് മലയാളം റേഡിയോ സ്റ്റേഷൻ

കെ സുധാകരൻ എം പി യുടെ വിമാനയാത്രാ വിവാദങ്ങളുമായി ബന്ധപ്പെട്ട്
ഫേസ്ബുക്കിലൂടെ പ്രതികരിച്ച റേഡിയോ അവതാരകൻ ആർ ജെ സൂരജിനെ
തള്ളിപ്പറഞ്ഞ് സൂരജ് ജോലി ചെയ്തിരുന്ന മലയാളം റേഡിയോ സ്റ്റേഷൻ.
വിവാദങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് റേഡിയോയുടെ നിലപാടല്ലെന്നുമാണ് ഖത്തറിലെ മലയാളം റേഡിയോ സ്റ്റേഷൻ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

എന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് റേഡിയോ ഇത്തരം നിലപാടുമായി രംഗത്തു വന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചി കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത കെ സുധാകരൻ എംപിക്ക് ഒപ്പമുണ്ടായിരുന്നവർ വിമാനത്തിൽ ഉണ്ടാക്കിയ ബഹളത്തെ കുറിച്ച് ഖത്തറിലെ റേഡിയോ അവതാരകനായ
ആർജെ സൂരജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

വിമാനത്തിലെത്തിയ സുധാകരൻ ഇഷ്ടപ്പെട്ട സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടതാണ് ബഹളത്തിനു കാരണമായത്. എന്നാൽ കൊച്ചിയിലെ ഗ്രൗണ്ട് സ്റ്റാഫ് ഇത് അനുവദിച്ചില്ല. സീറ്റ് നൽകാൻ വിസമ്മതിച്ച കൊച്ചിയിലെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ സുധാകരന്റെ കൂടെയുണ്ടായിരുന്നവർ രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഇതേ തുടർന്നുള്ള കോലാഹലങ്ങളാണ് ആർജെ സൂരജ് വിശദമായി തൻറെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഇതിനു പുറകെ ആർജെ സൂരജ് ജോലി ചെയ്തിരുന്ന ഖത്തറിലെ മലയാളം റേഡിയോ സ്റ്റേഷനെതിരെ
കോൺഗ്രസ് അനുകൂലികൾ വിമർശനവുമായി രംഗത്തെത്തി.

റേഡിയോ സ്റ്റേഷനിലെ ദോഹ ജംഗ്ഷൻ എന്ന പരിപാടിയുടെ അവതാരകനാണ് ആർജെ സൂരജ്. കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും വിമർശനങ്ങൾക്ക് പിറകെ വിശദീകരണവുമായി റേഡിയോ സ്റ്റേഷൻ തന്നെ രംഗത്തെത്തി. സൂരജിനെ തള്ളിപ്പറഞ്ഞു റേഡിയോ മലയാളം ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

ആർജെ സൂരജ് റേഡിയോ മലയാളത്തിൻറെ സ്റ്റാഫ് അല്ലെന്നും ഫ്രീലാൻസ് കോൺട്രിബ്യൂട്ടർ ആണെന്നുമാണ് സ്ഥാപനത്തിന്റെ വിശദീകരണം. വിവാദവുമായി റേഡിയോ മലയാളത്തിന് യാതൊരു ബന്ധവുമില്ലെന്നും റേഡിയോ സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ പ്രതികരണവുമായി നിരവധിപേർ കമന്റുകളുമായി റേഡിയോ മലയാളം ഫേസ്ബുക്ക് പോസ്റ്റിൽ എത്തിയതോടെ റേഡിയോ സ്റ്റേഷൻ അധികൃതർ
കമൻറുകൾക്ക് നിയന്ത്രണമേർപ്പെടുത്തി.

വർഷങ്ങളായി റേഡിയോ മലയാളത്തിൽ പരിപാടികൾ അവതരിപ്പിക്കുന്ന
ആർജെ സൂരജിനെ തള്ളിപ്പറഞ്ഞത് കോൺഗ്രസുകാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്നും വിമർശനമുയർന്നു. സ്ഥാപനത്തിൻറെ കൂടെ എന്നും നിൽക്കുന്ന ഒരു മാധ്യമപ്രവർത്തകനെ തള്ളിപ്പറയുന്ന റേഡിയോ മലയാളത്തിൻറെ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News