പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; സുപ്രീം കോടതി വിധി ഇന്ന്

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10.30ന് വിധി പ്രസ്താവിക്കുന്നത്. സ്വന്തം നിലയില്‍ സാങ്കേതിക വിദഗ്ദ്ധ സമിതിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചേക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പെഗാസസ് ഫോണ് ചോര്‍ത്തലില്‍ ഏറെ നിര്‍ണായകമാകുന്ന വിധിയാകും ഇന്ന് ഉണ്ടാവുക. പെഗാസസ് ചാര സോഫ്ട്വെയര്‍ ഉപയോഗിച്ചോയെന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കോടതിക്ക് മറുപടി നല്‍കാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് വിധി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ് എം പി ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സര്‍പ്പിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് 17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരുടേതടക്കം ഫോണ്‍ ചോര്‍ത്തിയതായി കണ്ടെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും, മുന്‍കൂട്ടി തീരുമാനിച്ച നിഗമനങ്ങളില്‍ അധിഷ്ടിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here