മുല്ലപ്പെരിയാര്‍ വിഷയം; ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തുന്നതില്‍ മേല്‍നോട്ട സമിതി ഇന്ന് സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തുന്നതില്‍ മേല്‍നോട്ട സമിതി ഇന്ന് സുപ്രീം കോടതിയില്‍ നിലപാടറിയിക്കും. ജലനിരപ്പ് ക്രമീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മേല്‍നോട്ട സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു.

സമിതിയുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിഷയത്തില്‍ ഇന്ന് ഉത്തരവിറക്കിയേക്കും.

2018ല്‍ ചെയ്തതുപോലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇതിനെ തമിഴ്‌നാട് എതിര്‍ക്കുന്നു. 2018ല്‍ ജലനിരപ്പ് 139 അടിക്ക് മുകളിലെത്തിയപ്പോഴായിരുന്നു സുപ്രീംകോടതി 139 അടിയായി ക്രമീകരിക്കാന്‍ ഉത്തരവിട്ടത്. നിലവില്‍ 138 അടിക്ക് താഴെയാണ് ജലനിരപ്പെന്നും തമിഴ്‌നാട് വാദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel