കോവാക്സിന് അംഗീകാരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്

ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. വാക്സിനുമായി ബന്ധപ്പെട്ട പഠന വിവരങ്ങള്‍ ഇനിയും കിട്ടാനുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ യോഗത്തില്‍ അംഗീകാരം നല്‍കാതിരുന്നത്.

ഇത്തവണ മതിയായ രേഖകളെല്ലാം സമര്‍പ്പിച്ചതായി ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു. അതെ സമയം രാജ്യത്ത് 103 കോടി പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 51 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News