റേഡിയോ മലയാളം ആർജെ സൂരജിനെ തള്ളിപ്പറഞ്ഞതിൽ സോഷ്യൽ മീഡിയയിൽ വിമർശനം

കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇഷ്ടപ്പെട്ട സീറ്റ് നൽകാത്തതിനെത്തുടർന്ന് കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ വാക്കുതർക്കമുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വാക്ക്പോരുകൾ ശക്തമാകുന്നു.

വിമാനത്തിൽ അരങ്ങേറിയ സംഭവത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ച റേഡിയോ അവതാരകൻ ആർ ജെ സൂരജിനെ തള്ളിപ്പറഞ്ഞ റേഡിയോ മലയാളം സ്റ്റേഷനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

വിവാദങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് റേഡിയോയുടെ നിലപാടല്ലെന്നുമാണ് ഖത്തറിലെ റേഡിയോ മലയാളം സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് റേഡിയോ ഇത്തരം നിലപാടുമായി രംഗത്തു വന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ കുറെ നാളുകളായി സൂരജ് ഖത്തറിൽ പ്രവർത്തിക്കുന്ന റേഡിയോ മലയാളം സ്റ്റേഷനിൽ പ്രവർത്തിച്ചു വരികയാണ്. എന്നാൽ ആർജെ സൂരജ് റേഡിയോ മലയാളത്തിന്റെ സ്റ്റാഫ് അല്ലെന്നും ഫ്രീലാൻസ് കോൺട്രിബ്യൂടർ മാത്രമാണെന്നും വ്യക്തികളുടെ വീക്ഷണങ്ങൾ സ്ഥാപനത്തിന്റെ വീക്ഷണമല്ലെന്നും സ്ഥാപനം ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരത്തിൽ സ്ഥാപനം നിലപാട് മാറ്റി പറഞ്ഞത് സുധാകര പക്ഷത്തിന്റെ സമ്മർദ്ദങ്ങളെ തുടർന്ന് മാത്രമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇപ്പോഴിതാ റേഡിയോ മലയാളം സ്റ്റേഷനെതിരെ ഫേസ്ബുക്കിൽ പൊങ്കാല തുടരുകയാണ്. ചില പൊങ്കാല പോസ്റ്റുകൾ കാണാം.

വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. അദ്ദേഹം എംപി ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഇതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് സൂരജ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി .

പൊതു പ്രവര്‍ത്തകരും പ്രത്യേകിച്ച് അവരുടെ അനുയായികളും പൊതുജനങ്ങളോട് അല്‍പം കൂടി മയത്തോടെ പെരുമാറട്ടേ എന്നും സൂരജ് പോസ്റ്റില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News