സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തെക്ക് കിഴക്കന്‍ അറബികടലില്‍ നിന്ന് കേരള തീരം മുതല്‍ മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യുന മര്‍ദ്ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യുന മര്‍ദ്ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 31 വരെ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News