ആലുവയിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കെ എസ് യു -യൂത്ത് കോൺഗ്രസ് ആക്രമണം

എറണാകുളം ആലുവയിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കെ എസ് യു യൂത്ത് കോൺഗ്രസ് ആക്രമണം. സംഭവത്തിൽ എസ്എഫ്ഐ ആലുവ ഏരിയ പ്രസിഡന്റ്‌ ഷെഫിൻ, ജോയിന്റ് സെക്രട്ടറി ദേവരാജ് എന്നിവർക്ക് പരിക്കേറ്റു. ഇവർ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച്ച രാത്രി പത്തു മണിയോടെയായിരുന്നു ആലുവ ആലുവ ഭാരത് മാതാ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് മുൻപിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ  കെ എസ് യു യൂത്ത് കോൺഗ്രസ് ആക്രമണം നടന്നത്. നവാഗതരെ വരവേൽക്കാൻ കോളെജിൽ കൊടി തോരണങ്ങൾ ഒരുക്കാൻ ചെന്നതായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. എന്നാൽ ഇത് തടഞ്ഞ കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടം ചേർന്ന് മർദ്ധിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ പറയുന്നു.

അക്രമത്തിൽ എസ്എഫ്ഐ ആലുവ ഏരിയ പ്രസിഡന്റ്‌ ഷെഫിൻ, ജോയിന്റ് സെക്രട്ടറി ദേവരാജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഇവർ  നിലവിൽ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News