എയർ ഹോസ്റ്റസ്സിനെ ഭീഷണിപ്പെടുത്തിയത് സുധാകരന്‍റെ സന്തത സഹചാരി വിപിൻ മോഹനൻ

ഇൻഡിഗോ വിമാനത്തിൽ എയർ ഹോസ്റ്റസ്സിനെ ഭീഷണിപ്പെടുത്തിയത് കെ സുധാകരന്റെ സന്തത സഹചാരി വിപിൻ മോഹനൻ. കോൺഗ്രസ്സ്  ഭാരവാഹിത്വമോ സജീവ പാർട്ടി പ്രവർത്തനമോ ഇല്ലാത്തയാളാണ് വിപിൻ മോഹനൻ. ഇയാൾക്ക് എതിരെ പാർട്ടിക്ക് അകത്ത് നിന്ന് തന്നെ പരാതി ഉയർന്നിട്ടും കെ സുധാകരൻ കൂടെ നിർത്തുന്നതും ദുരൂഹമാണ്.

എന്തിനും പോന്ന ഒരു സംഘം ആളുകളെ എപ്പോഴും കൂടെ കൊണ്ടു നടക്കുന്നതാണ് കെ  സുധാകരന്റെ രീതി. അത്തരം സംഘത്തിൽപ്പെട്ടവരാണ് ഇൻഡിഗോ വിമാനത്തിൽ എയർ ഹോസ്റ്റസ്സിനെയും ഗ്രൗണ്ട് സ്റ്റാഫിനെയും ഭീഷണിപ്പെടുത്തിയത്. ഇതിന് നേതൃത്വം നൽകിയത് കെ സുധാകരന്‍റെ സന്തത സഹചാരിയായ വിപിൻ മോഹനാണെന്ന് പിന്നീട് വ്യക്തമായി.

പാർട്ടി നേതൃ സ്ഥാനമോ സജീവ പാർട്ടി പ്രവർത്തനമോ ഇല്ലാത്തയാളാണ് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ വിപിൻ മോഹനൻ. എന്നാൽ യാത്രകളിൽ ഉൾപ്പെടെ എല്ലായ്പ്പോഴും കെ  സുധാകരനൊപ്പം ഉണ്ടാകും. സുധാകരൻ അധ്യക്ഷനായതിന് പിന്നാലെ കെ പി സി സി ഓഫീസിൽ വിപിൻ മോഹനൻ അനാവശ്യ ഇടപെടലുകൾ നടത്തുന്നു എന്ന് പാർട്ടിക്ക് അകത്ത് നിന്നു തന്നെ പരാതി ഉയർന്നിട്ടുണ്ട്.

വിമാനത്തിലെ സംഭവം കൂടി വിവാദമായതോടെ വിപിൻ മോഹനെ മാറ്റി നിർത്തണമെന്ന ആവശ്യവും ഉയർന്നു. നിരവധി പരാതികൾ ഉയർന്നിട്ടും വിപിൻ മോഹനനെ കെ സുധാകരൻ കൂടെ നിർത്തുന്നതും ദുരൂഹമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News