‘കേന്ദ്രം കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്മെന്റ് പോലെ’; രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

കേന്ദ്ര സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി രംഗത്തെത്തി. കേന്ദ്ര സർക്കാർ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്മെന്റ് പോലെയാണെന്നും കൊവിഡ് വ്യാപനത്തിന്റെ നിർണായക ഘട്ടനങ്ങളിൽ പ്രധാനമന്ത്രി ഓടിയൊളിച്ചുവെന്നും സോണിയ ഗാന്ധി വിമർശിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം രാജ്യത്ത് 13,451 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 585 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,62,661 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 51 ലക്ഷം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ ആകെ എണ്ണം 103 കോടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here