‘പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും’; മുഖ്യമന്ത്രി പിണറായി വിജയന്‍

പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തി വികസനം നേടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ വിശ്വാസത്തിലെടുത്തെ മുന്നോട്ട് പോകുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു . ജലാശയങ്ങളില്‍ കൈയേറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചോദ്യോത്തര വേളയിലാണ് വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലുമുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വികസനം നാടിന് ഒഴിച്ച് കൂടാനാകാത്തതതാണ്. എന്നാല്‍ പരിസ്ഥിതി സംരക്ഷണവും അത് പോലെ പ്രധാനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തോടുകള്‍ കിണറുകള്‍ കുളങ്ങള്‍ എന്നിവ കൃത്യമായി അടയാളപ്പെടുത്തും. കയ്യേറ്റങ്ങള്‍ അനുവദിക്കില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയില്‍ നിന്നുള്ള ധനസഹായം അതിവേഗം നല്‍കും. അപേക്ഷ ലഭിച്ച് 100 മണിക്കൂറിനകം പണം ബാങ്ക് അകൗണ്ടിലേക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

ഇപ്പോള്‍ ശരാശരി 22 ദിവസമാണ് അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വേണ്ടി വരുന്ന സമയം. ഉന്നതതല യോഗത്തിലെടുക്കുന്ന തീരുമാനം വരെ നടപ്പാക്കുന്നതിന് വീണ്ടും ഫയല്‍ താഴെ തട്ടിലേക്ക് പോകുന്ന രീതി അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here