ലഖിംപൂർ കർഷക കൊലപാതകം; നിർണായക നീക്കത്തിനൊരുങ്ങി ഉത്തർപ്രദേശ് പൊലീസ്

സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ലഖിംപൂർ കർഷക കൊലപാതകത്തിൽ നിർണായക നീക്കത്തിനൊരുങ്ങി ഉത്തർപ്രദേശ് പൊലീസ്. കൂടുതൽ ദൃസാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തർപ്രദേശ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലഖിംപൂർ കർഷക കൊലപാതകത്തിൽ സാക്ഷികൾക്ക് മൊഴിരേഖപ്പെടുത്താനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ഫോൺ നമ്പറുകൾ പൊലീസ് പുറത്ത് വിട്ടത്.

സാക്ഷികളായവർക്ക് ഈ ഫോണിൽ ബന്ധപ്പെട്ട് രഹസ്യമായി മൊഴി നൽകാമെന്നുംപൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവം നടക്കുമ്പോൾ 4000 പേർ ഉണ്ടായിരുന്ന ലഖിംപൂരിൽ 23 പേരുടെ മൊഴി മാത്രം രേഖപ്പെടുത്തിയ പൊലീസ് നിലപാടിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here