പെഗാസസ് ; വിധി കേന്ദ്രത്തിനേറ്റ പ്രഹരമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി

പെഗാസസ് കേസില്‍ സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. വിധി ജനാധിപത്യത്തിന്റെ വിജയമെന്നും ജോണ്‍ ബ്രിട്ടാസ് എം.പി

വിധി കേന്ദ്രത്തിനേറ്റ പ്രഹരമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.ജോൺ ബ്രിട്ടാസ് എം.പി അടക്കമുള്ളവർ നൽകിയ ഹര്ജിയിന്മേലാണ് വിധി .സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളിലാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ജസ്റ്റിസ് ആര്‍.വി രവീന്ദ്രനായിരിക്കും സമിതി അധ്യക്ഷന്‍.സമിതിയില്‍ മൂന്ന് പേരുണ്ടാകും.

പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തി പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തിയത്. ഇസ്രായേൽ കമ്പനിയായ എന്‍.എസ്.ഒയാണ് പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ നിര്‍മാതാക്കള്‍.

പെഗാസസ് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കേന്ദ്രത്തിന് വ്യക്തമായ നിലപാടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ഇനി സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും. കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് പരിമിതമായ സത്യവാങ്മൂലമാണെന്നും കോടതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News