നഗരസഭയിലെ നികുതിവെട്ടിപ്പ്; കുറ്റക്കാർക്കെതിരെ കർശന നടപടി, മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം നഗരസഭയിലെ സോണൽ ഓഫീസുകളിലെ നികുതി തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. തിരുവനന്തപുരം നഗരസഭയിലെ നേമം ശ്രീകാര്യം ,ആറ്റിപ്ര സോണൽ ഓഫീസുകളിലാണ് നികുതിവെട്ടിപ്പ് നടന്നത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 13 പേരെയാണ് സസ്പെൻറ് ചെയ്തത്.

നികുതിദായകരുടെ നയാ പൈസ പോലും നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടിയായിരുന്നു മന്ത്രി കെ.രാധാകൃഷ്ണൻ.

പണം തിരിമറി നടത്തിയവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പറഞ്ഞ മന്ത്രി നികുതി ദായകർക്ക് ആശങ്ക വേണ്ടെന്നും നികുതിദായകർക്ക് ഒരു നയാ പൈസ പോലും നഷ്ടമാകില്ലെന്നും വ്യക്തമാക്കി.

വിഷയം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിച്ച പ്രതിപക്ഷം എൽ എസ് ജി ഡി സെക്രട്ടറിയെക്കൊണ്ട് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, ബിജെപിയുടെ സമരാഭാസത്തിനൊപ്പം കോൺഗ്രസും നിന്ന് കൊടുക്കരുതെന്ന് പറഞ്ഞ മന്ത്രി മേയർക്കെതിരായ വ്യക്തിപരമായ കടന്നാക്രമങ്ങളെയും വിമർശിച്ചു.

ഇന്നലെയാണ് നികുതിവെട്ടിപ്പിലെ മുഖ്യപ്രതി നേമം സോണൽ ഡിവിഷൻ സൂപ്രണ്ട് എസ് ശാന്തിയെ കീഴടങ്ങിയത്. 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് നേമം സോണൽ ഓഫീസിൽ കണ്ടെത്തിയത്. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു , നേമം സോണിലെ കാഷ്യര്‍ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News