പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന്കോടതി:ജോൺബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് വിധി
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തി പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.’സ്വകാര്യതക്കുള്ള അവകാശം ചര്‍ച്ച ചെയ്യപ്പെടണം. ആളുകളെ അവരുടെ മൗലികാവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയില്ല. സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് ഇപ്പോഴത്തെ ഹര്‍ജികള്‍. സ്വകാര്യത മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല, ഓരോ വ്യക്തിയുടേയും അവകാശമാണ്.’ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി നിരീക്ഷിച്ചു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ജോൺ ബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് വിധി പറഞ്ഞത്.പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ജസ്റ്റിസ് ആര്‍.വി രവീന്ദ്രനായിരിക്കും സമിതി അധ്യക്ഷന്‍.സമിതിയില്‍ മൂന്ന് പേരുണ്ടാകും.
ഇസ്രയേൽ കമ്പനിയായ എന്‍.എസ്.ഒയാണ് പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ നിര്‍മാതാക്കള്‍.ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ജുഡീഷ്യല്‍ സമിതിയാണ് സുപ്രീംകോടതി രൂപീകരിച്ചത്. സുപ്രീംകോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ഏഴ് വിഷയങ്ങള്‍ സമിതി പരിഗണിക്കും. കേന്ദ്രം സമിതിയോട് സഹകരിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു.
നാഷണല്‍ ഫോറന്‍സിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നവീന്‍ കുമാര്‍ ചൌധരി, കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിലെ പ്രൊഫസര്‍ ഡി.പ്രഭാകരന്‍, ബോംബേ ഐഐടിയിലെ ഡോ.അശ്വിന്‍ അനില്‍ ഗുമസ്‌തേ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെ വിദഗ്ദ്ധ സമിതിക്ക് പിന്തുണ നല്‍കാനായി സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്.
പെഗാസസ് അന്വേഷണത്തിനായി ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്ന് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സൂചന നല്‍കിയിരുന്നു. വിദഗ്ധ സമിതി അംഗങ്ങളെ തീരുമാനിച്ച ശേഷം കേസില്‍ വിധി പറയാമെന്നാണ് അന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ഇസ്രായേല്‍ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരുടെയടക്കം ഫോണുകള്‍ നിരീക്ഷിച്ചോ എന്നതില്‍ കോടതി ചോദിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല. പെഗാസസ് വാങ്ങിയോ ഇല്ലയോ എന്നതില്‍ വ്യക്തത നല്‍കാനും കേന്ദ്രം തയ്യാറായില്ല. പെഗാസസ് കെട്ടുകഥയെന്നും, സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വിദഗ്ധ
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.