പെഗാസസ് കേസ്; സുപ്രീംകോടതി പരിശോധിക്കുന്നത് ഈ ഏഴു കാര്യങ്ങള്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി നിയോഗിച്ച സമിതി പ്രധാനമായും അന്വേഷിക്കുക ഏഴ് കാര്യങ്ങള്‍. വിധി പ്രസ്താവത്തിനിടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞിരുന്നു. മൂന്നംഗ സമിതിയാണ് പെഗാസസ് വിഷയം പരിശോധിക്കുന്നത്.

കോടതി പരിശോധിക്കുന്ന 7 വിഷയങ്ങള്‍

1 . ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പെഗാസസ് സോഫ്റ്റ് വെയര്‍ ഫോണുകളിലോ , മറ്റ് ഉപകരണങ്ങളിലോ ഉപയോഗിച്ചോ?

2. ഫോണ് ചോര്‍ത്തലിന് ഇരയായ ആളുകള്‍ ആരൊക്കെ.?

3. പെഗാസസ് ഉപയോഗിച്ചുള്ള 2019ലെ വാട്സ്ആപ്പ് ഹാക്കിങിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു ?

4 . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോ , സര്‍ക്കാര്‍ ഏജന്‍സികളോ പൗരന്‍മാര്‍ക്ക് എതിരെ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ?

5. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി പൗരന്‍മാര്‍ക്ക് എതിരെ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ എന്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍?

6. ഏതെങ്കിലും സ്വകാര്യ വ്യക്തി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എതിരെ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഇതിന് ആ വ്യക്തിയെ അതിന് അധികാരപ്പെടുത്തിയിട്ടുണ്ടോ?

7. സമിതിക്ക് ശരിയെന്ന് തോന്നുന്ന ഈ സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും പരിഗണനാ വിഷയമായി ഉള്‍പ്പെടുത്താം

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News