ബ്രിട്ടീഷ് വിരോധം പുലര്‍ത്തുന്നതിനാല്‍ ‘സര്‍ദാര്‍ ഉധം’ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയില്‍ നിന്ന് പുറത്ത്

മഹാനായ വിപ്ലവകാരിയുടെ, ഉധം സിംഗിന്റെ, അധികമാരും പറയാത്തകഥ പറയുന്ന സര്‍ദാര്‍ ഉധം സിംഗ് എന്ന ചിത്രം ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയില്‍ നിന്ന് പുറത്ത്.

നിര്‍മ്മാണ മികവ്, അഭിനയം, സാങ്കേതികത, കാലഘട്ട പുനര്‍നിര്‍മ്മിതി എന്നിവയിലെല്ലാം ലോകനിലവാരം പുലര്‍ത്തിയ ചിത്രമായിരുന്നു. ‘സര്‍ദാര്‍ ഉധം.’ എന്തുകൊണ്ട് സര്‍ദാര്‍ ഉധം പിന്തള്ളപ്പെട്ടുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജൂറി അംഗം ഇന്ദ്രാദീപ് ദാസ്ഗുപ്ത.

ബ്രിട്ടീഷ് വിരോധം പുലത്തുന്നതിനാലാണ് ചിത്രം ഓസ്‌കാറിനായി തെരഞ്ഞെടുക്കപ്പെടത്തതെന്നായിരുന്നു ഇന്ദ്രാദീപ് ദാസ്ഗുപ്തയുടെ പ്രതികരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മ്മാണ മികവും മികച്ച ഛായാഗ്രഹണവുമാണ് സര്‍ദാര്‍ ഉധം എന്ന സിനിമയിലേത്.

എന്നാല്‍ ചിത്രത്തിന് ദൈര്‍ഘ്യം കൂടുതലാണ്. ജാലിയന്‍വാലാ ബാഗ് സംഭവത്തെ അസ്വസ്ഥപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അധികമറിയപ്പെടാത്തൊരാളിനെ ആഡംബരത്തോടെ അവതരിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് സര്‍ദാര്‍ ഉധം.

എന്നാലത് ബ്രിട്ടീഷുകാരോടുള്ള നമ്മുടെ വിരോധത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് അത്തരം വിദ്വേഷം സൂക്ഷിക്കുന്നത് ശരിയല്ല.’ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ലോകനിലവാരം പുലര്‍ത്തിയ ‘സര്‍ദാര്‍ ഉധം’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തമിഴ് ചിത്രം ‘കൂഴങ്കള്‍’ ആണ് ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News