തുടക്കം മുതൽ തന്നെ ഒളിച്ചുകളി നടത്തിയിരുന്ന കേന്ദ്രത്തിനു കിട്ടിയ ഒരു പ്രഹരമാണ് ഇന്നത്തെ വിധി എന്ന് ജോൺ ബ്രിട്ടാസ് എം പി

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ജോൺ ബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് വിധി പറഞ്ഞത്.

ഈ വിഷയത്തിന്റെ തുടക്കം മുതൽ തന്നെ ഒളിച്ചുകളി നടത്തിയിരുന്ന കേന്ദ്രത്തിനു കിട്ടിയ ഒരു പ്രഹരമാണ് ഇന്നത്തെ വിധി എന്ന് ജോൺ ബ്രിട്ടാസ് എം പി .”ഞാനടക്കമുള്ളവർ നൽകിയ ഹർജിയിലെ ആവശ്യം തന്നെ ഇതായിരുന്നു.ഒരു ജഡ്ജി അടക്കമുള്ളവർ അന്വേഷണത്തിലേക്ക് കടക്കണമെന്നാണ് കോടതിയോട് അഭ്യർത്ഥിച്ചത്.അത് സ്വീകരിച്ചതിൽ സന്തോഷമുണ്ട്.എന്ന് മാത്രമല്ല ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താൻ ഉതകുന്ന സുപ്രധാനമായിട്ടുള്ള തീരുമാനം ആയിട്ടാണ് ഞാൻ കാണുന്നത്.എന്തുകൊണ്ടെന്നാൽ ദേശസ്നേഹത്തിന്റെയും ദേശസുരക്ഷയുടെയും പേരിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ എല്ലാം ചവിട്ടി മെതിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.അതിനാൽ തന്നെ കേന്ദ്രസർക്കാർ എന്തുചെയ്താലും അതിന് ദേശീയ സുരക്ഷയുടെ ഒരു പ്രതിരോധം അല്ലെങ്കിൽ കവചം നൽകി രക്ഷപെടാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ജനാധിപത്യം അത്തരത്തിൽ സമീപിക്കപ്പെടേണ്ട ഒന്നല്ല എന്ന ധാരണയ്ക്കാണ് സുപ്രീംകോടതി അടിവരയിട്ടിരിക്കുന്നത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ജോൺ ബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് വിധി പറഞ്ഞത്”.വിധിയെക്കുറിച്ച് ജോൺ ബ്രിട്ടാസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു

ജോൺ ബ്രിട്ടാസിന്റെ വാക്കുകൾ

വളരെ ആശാവഹമായ സ്വാഗതാർഹമായ ഒരു തീരുമാനമാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന്.സ്വകാര്യത പൗരൻറെ മൗലിക അവകാശമാണ് എന്നുള്ള മുൻ സുപ്രീംകോടതി വിധിയെ തേച്ച് മിനുക്കുന്ന മാറ്റ് വർദ്ധിപ്പിക്കുന്ന ഒരു തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.

അത് മാത്രമല്ല ഈ വിഷയത്തിന്റെ തുടക്കം മുതൽ തന്നെ ഒളിച്ചുകളി നടത്തിയിരുന്ന കേന്ദ്രത്തിനു കിട്ടിയ ഒരു പ്രഹരമാണ്.ഞാനടക്കമുള്ളവർ നൽകിയ ഹർജിയിലെ ആവശ്യം തന്നെ ഇതായിരുന്നു.ഒരു ജഡ്ജി അടക്കമുള്ളവർ അന്വേഷണത്തിലേക്ക് കടക്കണമെന്നാണ് കോടതിയോട് അഭ്യർത്ഥിച്ചത്.അത് സ്വീകരിച്ചതിൽ സന്തോഷമുണ്ട്.

എന്ന് മാത്രമല്ല ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താൻ ഉതകുന്ന സുപ്രധാനമായിട്ടുള്ള തീരുമാനം ആയിട്ടാണ് ഞാൻ കാണുന്നത്.എന്തുകൊണ്ടെന്നാൽ ദേശസ്നേഹത്തിന്റെയും ദേശസുരക്ഷയുടെയും പേരിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ എല്ലാം ചവിട്ടി മെതിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

അതിനാൽ തന്നെ കേന്ദ്രസർക്കാർ എന്തുചെയ്താലും അതിന് ദേശീയ സുരക്ഷയുടെ ഒരു പ്രതിരോധം അല്ലെങ്കിൽ കവചം നൽകി രക്ഷപെടാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ജനാധിപത്യം അത്തരത്തിൽ സമീപിക്കപ്പെടേണ്ട ഒന്നല്ല എന്ന ധാരണയ്ക്കാണ് സുപ്രീംകോടതി അടിവരയിട്ടിരിക്കുന്നത്.

പെഗാസസ് എന്ന സോഫ്ട്‍വെയർ ഉപയോഗിച്ച് പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയോ എന്ന ചോദ്യത്തിന് പാർലമെൻറിൽ പോലും മറുപടി പറയാൻ തയ്യാറാകാതിരുന്ന ഈ സർക്കാർ ഇന്ന് സുപ്രീംകോടതിവിധിയെ അഭിമുഖീകരിക്കുന്നു എന്നത് ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും ഉദാത്തമായിട്ടുള്ള ഒരു അവസ്ഥയായി നമുക്ക് കാണേണ്ടി വരും

സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തി പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.’സ്വകാര്യതക്കുള്ള അവകാശം ചര്‍ച്ച ചെയ്യപ്പെടണം. ആളുകളെ അവരുടെ മൗലികാവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയില്ല. സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് ഇപ്പോഴത്തെ ഹര്‍ജികള്‍. സ്വകാര്യത മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല, ഓരോ വ്യക്തിയുടേയും അവകാശമാണ്.’ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News