ഡിഎല്‍പി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളുടെ വിവരങ്ങള്‍ വെബ്സൈറ്റിൽ പരസ്യപ്പെടുത്തും; മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിൽ ഡിഎൽപി അടിസ്ഥാനത്തിൽ നിർമിച്ച റോഡുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

ഡി എൽപി കരാറടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡുകളുടെ നിശ്ചിത കാലഘട്ടത്തിലേക്കുള്ള അറ്റകുറ്റ പണികൾ നടത്താൻ കരാറുകാരന് ബാധ്യത ഉണ്ട്. കരാറുകാരന്റേയും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റേയും നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തുന്നതിന് പുറമെ ഡി എൽ പി കരാർ പ്രകാരരം നിർമിക്കുന്ന റോഡുകളുടെ വശങ്ങളിലും ഇവരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച ബോർഡുകൾ സ്ഥാപിക്കും.

പൊതു മരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ കാഴ്ചക്കരല്ല കാവൽക്കാരാണ് എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകർച്ചയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമന്നും മന്ത്രി അറിയിച്ചു

അതേസമയം, പുനലൂർ അഞ്ചൽ മലയോര ഹൈവേ വിഷയത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വന്ന ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here